general

ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് കാരുണ്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കൈമാറി.വാർഡ് മെമ്പർ അംബികാദേവിയിൽ നിന്നും പള്ളിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിച്ചൽ സതീഷ് വിഭവങ്ങൾ ഏറ്റുവാങ്ങി.ഫൗണ്ടേഷൻ ചെയർമാൻ അനുപമ രവീന്ദ്രൻ,​ ഭാരവാഹികളായ സി.ആർ.സുനു,​ആർ.വി.അജിത്കുമാർ,​വി.എസ്.രാജീവ്,ടി.സന്തോഷ്,​വിശ്വംഭരൻ,​പ്രതാപൻ,​ഭദ്രകുമാർ,​ അജയൻ,​രാഗിണി,​സാധുശോഭനകുമാരി,​അബിത,​വാസന്തി,​സുമി,​അശ്വതി തുടങ്ങിയവർ സംബന്ധിച്ചു.