ബാലരാമപുരം:വീടുകളിൽ കഴിയുന്ന നിർദ്ധന കുടുംബങ്ങൾക്ക് പൂങ്കോട് ഡിവിഷൻ ഭക്ഷ്യക്കിറ്റ് നൽകി.പഞ്ചസാര, തേയില, സവാള, ഉരുളക്കിഴങ്ങ്,മസാല, ചെറുപയർ, മല്ലി, മുളക്, എണ്ണ തുടങ്ങിയ ഭക്ഷ്യോത്പന്നങ്ങളാണ് പൂങ്കോട് ഡിവിഷനിലെ ഒമ്പത് വാർഡിലേയും നിർദ്ധനകുടുംബങ്ങൾക്ക് ലഭ്യമാക്കുന്നത്.ആദ്യഘട്ടത്തിൽ ഓഫീസ് വാർഡ്, ഭഗവതിനട, പൂങ്കോട് തുടങ്ങിയ വാർഡുകളിലെ നൂറോളം വീടുകളിലാണ് ധാന്യക്കിറ്റ് എത്തിച്ചത്.പൂങ്കോട് ഡിവിഷനിലെ സന്നദ്ധപ്രവർത്തകരാണ് പാവങ്ങളെ കണ്ടെത്തി ധാന്യക്കിറ്റ് നൽകുന്നത്.നേമം ബ്ലോക്ക് പൂങ്കോട് ഡിവിഷൻ മെമ്പർ എസ്.വീരേന്ദ്രകുമാർ, അഡ്വ.വിപിൻ ജോസ്, മോഹനൻ, സുധീശൻ, എം.പി.രാജൻ, സോനു, സുനിൽ,സുനിൽകുമാർ എന്ന് എന്നിവരാണ് നേത്യത്വം നൽകുന്നത്.