തിരുവനന്തപുരം: എസ്.ബി.ഐ ശാഖകളിൽ അമ്പത് ശതമാനം ജീവനക്കാ‌ർ മാത്രമേ ഹാജരുണ്ടാകൂ എന്ന് അധികൃതർ പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപനം മുതൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് ജീവനക്കാർ ഹാജരാകുന്നത്. ഇന്നുമുതൽ 33 ലക്ഷത്തോളം ജൻധൻ അക്കൗണ്ടുകാർ കൂടി തുക പിൻവലിക്കാൻ എത്തുമെന്നതിനാൽ തിരക്കുള്ള ശാഖകളിൽ മാത്രം കുറച്ചുകൂടി ജീവനക്കാർ വന്നേക്കും.