വെഞ്ഞാറമൂട്: ക്ഷേത്ര കാണിയ്ക്ക കുത്തിപ്പൊളിച്ച് പണം കവർന്ന യുവാവ് അറസ്റ്റിൽ. തോന്നയ്ക്കൽ കാലായിൽ പാട്ടത്തിൽ പണയിൽ വീട്ടിൽ നന്ദു (20 ) ആണ് അറസ്റ്റിലായത്. കോലിയക്കോട് കളീക്കൽ കിഴക്കേ കോണിൽ ഭദ്രകാളി ക്ഷേത്രത്തിലെ കാണിയ്ക്ക കഴിഞ്ഞ ദിവസം കുത്തിപ്പൊളിക്കുകയായിരുന്നു. ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ.വിജയരാഘവൻ, എസ്.ഐ.രാജേന്ദ്രൻ, സി.പി.ഒ മാരായ മഹേഷ്, ഷിബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.