തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം പ്രവർത്തനം മുടങ്ങിയ എം.എസ്.എം.ഇകൾ മാർ‌ച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ വാടക അടയ്ക്കേണ്ടതില്ലെന്ന് വ്യവസായ വകുപ്പ് ഉത്തരവിറക്കി. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ കെട്ടിടങ്ങളിലും ഭൂമിയിലും പ്രവർത്തിക്കുന്നവയ്ക്കാണ് ഇളവ്.
കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിൽ 70 ശതമാനത്തോളം എം.എസ്.എം.ഇകളാണ്. വിഭാഗത്തിൽ പെടുന്നതാണ്. ലോക്ക് ഡൗൺ മൂലം ഇവയുടെ ഉത്പാദനവും വില്പനയും നിലച്ചു. ഓർഡറുകളും റദ്ദാക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് വാടക ഒഴിവാക്കിയത്.