ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആറ്റിങ്ങൽ കച്ചേരിനടയിൽ പ്രവർത്തിക്കുന്ന പലചരക്ക് കടയിൽ പരിശോധന നടത്തി.സ്‌റ്റോക്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത 36 ചാക്ക് വെളള അരിയും 53 ചാക്ക് പച്ചരിയും കണ്ടെത്തി.വിപണയിൽ പച്ചരി കിട്ടാനില്ലാത്ത സാഹചര്യത്തിൽ ഇത് പൂഴ്ത്തി വയ്പാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.താലൂക്ക് സപ്ലൈഓഫീസർ വി.ആർ.ഷാജി,റേഷനിംഗ് ഇൻസ്പക്ടർമാരായ എ.സുലൈമാൻ,വി.ആർ.മനുജ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.തുടർനടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി അധികൃതർ പറഞ്ഞു.