kovalam

കോവളം:ലോക്ക് ഡൗൺ ദിനങ്ങളിൽ ആരും വിശന്നിരിക്കരുത് എന്ന സന്ദേശവുമായി എം.വിൻസന്റ് എം.എൽ.എ നഗരസഭയുടെ കീഴിലുള്ള വിഴിഞ്ഞം അർച്ചന കല്യാണമണ്ഡപത്തിൽ പ്രവർത്തിയ്ക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 1500 ഓളം പേർക്കുള്ള ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും നൽകി.മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകൾക്കായി 4000 ത്തോളം പേർക്കുള്ള ഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ നൽകിയിരുന്നു.