തിരുവനന്തപുരം : സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം പുരോഗമിക്കുമ്പോഴും, റേഷൻ കടകളിൽ വിതരണത്തിന് ആവശ്യത്തിനുള്ള അരി എത്തിയില്ല. രണ്ടാം ദിവസമായ ഇന്നലെ പല കടകളിലും ഉച്ചയോടെ വിതരണം നിറുത്തി.. ചില കടകളിൽ ഉദ്യോഗസ്ഥർ ഇടപെട്ട് അടിയന്തരമായി സ്റ്റോക്ക് എത്തിച്ചു. അപൂർവം കടകളിലാണ് മുഴുവൻ കാർഡുടമകൾക്കുമുള്ള സ്റ്റോക്കുള്ളത്.
പ്രതിമാസ വിതരണത്തിനുള്ള അരി മാത്രമാണഅ റേഷൻകടകളിൽ മാർച്ച് അവസാനത്തോടെ എൻ. എഫ്.എസ് .എ ഗോഡൗണിൽ നിന്നും എത്തിച്ചിരുന്നത്. സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതിനാവശ്യമായ അരി പല കടകളിലും ഉണ്ടായിരുന്നില്ല. ആവശ്യത്തിനുള്ള അരി സ്റ്റോക്കുണ്ടോയെന്ന് പരിശോധിക്കാതെ ഒന്നാം തീയതി തന്നെ സൗജന്യ അരി വിതരണം ആരംഭിച്ചതോടെ കടകളിലുണ്ടായിരുന്ന അരി ഇന്നലെ തീർന്നു. മറ്റുകടകളിലെ കാർഡുടമകളും എത്തിയതോടെ ചിലയിടങ്ങളിൽ അരി പെട്ടെന്ന് തീർന്നു..
സാധാരണ, മുൻഗണനേതര വിഭാഗക്കാരിൽ കുറച്ച് പേരാണ് റേഷൻ വാങ്ങാറുള്ളതെങ്കിലും 15 കിലോ വീതം സൗജന്യ അരി വാങ്ങാ അവരുമെത്തി . 500 കാർഡുള്ള റേഷൻകടയിൽ ആദ്യ രണ്ടു ദിവസങ്ങളിലും ക്രമീകരിച്ച നമ്പർ പ്രകാരം 200 ഓളം കാർഡുടമകൾ എത്തി
അതേസമയം അരി കുറവായ കടകളിലേക്ക് ഇന്നലെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നെത്തിച്ച സ്റ്റോക്ക് , അളവിൽ കുറവാണെന്ന് ചില റേഷൻ വ്യാപാരികൾ പറഞ്ഞു. വാതിൽപ്പടിയിലെത്തിച്ച് തൂക്കി നൽകണമെന്ന നിയമം നിലനിൽക്കെ, ത്രാസ് ഇല്ലാതെയാണ് ലോറിയിൽ അരി കടകളിൽ എത്തിച്ചത്..
'പലയിടത്തും മറ്റുകടകളിലെ കാർഡുടമകൾ അധികമായി എത്തിയതാനാൽ സ്റ്റോക്ക് തീർന്നു. സ്റ്റോക്ക് കുറവായ കടകളിൽ അടിയന്തരമായി അരി എത്തിക്കും'.-
-മുഖ്യമന്ത്രി