തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം തോപ്പിനകം ശാഖയുടെയും വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ തോപ്പിനകം ശാഖാപരിധിയിലെ 60 കുടുംബങ്ങൾക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു.ചാരിറ്റി സെന്റർ പ്രസിഡന്റ് വി.മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ സെന്റർ സെക്രട്ടറി ആലുവിള അജിത്ത്,പി.ആർ.ഒ പോങ്ങുംമൂട് ഹരിലാൽ,ഡി. സുരേന്ദ്രൻ,എ.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.