ration

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി

ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സർക്കാർ അനുവദിച്ച സൗജന്യ ഭക്ഷ്യവിഭവ കിറ്റിന്റെ വിതരണം വൈകാൻ സാദ്ധ്യത. കിറ്റിന് ആവശ്യമായ സാധനങ്ങൾ ലഭ്യമാകാത്തതാണ് കാരണം. അതും കൂടി ഉറപ്പാക്കി അടുത്ത ആഴ്ച വിതരണം ചെയ്യുന്നതാണ് ഇപ്പോൾ ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. ഈ ആഴ്ച വിതരണം ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പഞ്ചസാര,​ ചെറുപയർ,​ കടല തുടങ്ങിയവ ആവശ്യത്തിന് ലഭിച്ചിട്ടില്ല. നാഫെഡിൽ നിന്ന് ശേഖരിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല. മഹാരാഷ്ട്രയിലും കർണാടകത്തിലും യാത്രാവിലക്ക് കർശനമായതിനാൽ ഉടനെ വേണ്ടതെല്ലാം കിട്ടില്ല. ഇക്കാര്യം സപ്ളൈകോ എ.ഡി അലി അസ്ക‌‌ർ പാഷ ഭക്ഷ്യ വകുപ്പിനെ അറിയിച്ചു. ലഭ്യമായ സാധനങ്ങൾ മാത്രമായി കിറ്റ് തയ്യാറാക്കാനുള്ള അനുവാദവും സപ്ലൈകോ ചോദിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ ഇന്ന് സർക്കാർ തീരുമാനം ഉണ്ടാകും.