ചിറയിൻകീഴ്:കൊവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഉണ്ടാകുന്ന ഭയം,ആശങ്ക,മാനസിക സംഘർഷം എന്നിവ അകറ്റുന്നതിന് കേന്ദ്രയുവജന കായിക മന്ത്രാലയത്തിന് കിഴിലുള്ള ജില്ലാ നെഹ്രു യുവകേന്ദ്ര ഓൺലൈൻ കൗൺസിലിംഗ് ഹബ് ആരംഭിച്ചു.നിള ഫൗണ്ടേഷൻ,വിവേകാനന്ദ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് വലിയകട ചിറയിൻകീഴ് എന്നിവയുടെ സഹകരത്തോടെയാണ് കൗൺസിലിംഗ് ഹബ് പ്രവർത്തിക്കുന്നത്.ഓൺലൈൻ സേവനം ആഗ്രഹിക്കുന്നവർ 9567346961, 9961432303, 9496848878 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.