tr

വാഷിംഗ്ടൺ​: അമേരി​ക്കൻ പ്രസി​ഡന്റ് ഡൊണാൾഡ് ട്രംപിന് കൊവിഡ് 19 ഇല്ലെന്ന് വ്യക്തമായി. രണ്ടാമത്തെ പരിശോധനാഫലവും നെഗറ്റീവായതോടെയാണ് രോഗമില്ലെന്ന് ഉറപ്പിച്ചത്. മാർച്ച് പകുതിയോടെയാണ് ട്രംപ് ആദ്യമായി പരിശോധനയ്ക്ക് വിധേയനായത്.

അമേരിക്കയിൽ കൊറോണ പടർന്ന ആദ്യഘട്ടത്തിൽ ടെസ്റ്റിനു വിധേയനാവാൻ ട്രംപ് മടി കാണിച്ചിരുന്നു. കൊറോണ മറ്റേത് പനി പോലെ തന്നെയാണെന്നും ഭയപ്പെടേണ്ടതില്ലെന്നുമായിരുന്നു ട്രംപിന്റെ നിലപാട്. സമ്പർക്കത്തിലേർപ്പെട്ട നിരവധി പേർക്കും വൈറ്റ്ഹൗസ് ജീവനക്കാരനുമെല്ലാം രോഗം പടർന്നതോടെയാണ് പരിശോധനയ്ക്ക് വിധേയനാവാൻ ട്രംപ് സമ്മതിച്ചത്. അതേസമയം അമേരിക്കയിൽ കൊവിഡ് മൂലമുള്ള മരണസംഖ്യയും രോഗികളുടെ എണ്ണവും കൂടിവരികയാണ്. അയ്യായിരത്തിലധികം പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കവിയുകയും ചെയ്തു.