corona

വാഷിങ്ടൺ:കൊവിഡ് കെട്ടടങ്ങാതെ ലോകരാജ്യങ്ങളെ ഭയപ്പെടത്തുകയാണ്. വ്യാഴാഴ്ച

വിവിധ രാജ്യങ്ങളിലായി ആറായിരത്തിലധികം പേരാണ് മരിച്ചത്.ലോകത്തെ മരണസംഖ്യ 53200 ആയി.രോഗബാധിതർ 10 ലക്ഷത്തിലേറെയും.ഇറ്റലിയാണ് മരണനിരക്കിൽ മുന്നിൽ 13915 പേരാണ് ഇറ്റലിയിൽ മരിച്ചത്.

സ്പെയിനിൽ 10348 പേർ മരിച്ചു. സ്പെയിനിൽ കഴിഞ്ഞ ദിവസം ആയിരത്തോളം പേരാണ് മരിച്ചത്. അമേരിക്കയിൽ മരണസംഖ്യ 6000 വും ജർമനിയിൽ 1000 വും കടന്നു. യു.കെ. സ്വിറ്റ്സർലൻഡ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മരണവും രോഗബാധിതരുടെ എണ്ണവും വർദ്ധിക്കുകയാണ്.

ഇറ്റലിയിൽ 115242 പേർക്കും സ്പെയിനിൽ 112065 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ 18278 പേർക്കും സ്പെയിനിൽ 26743 പേർക്കും രോഗം മാറി. ജർമനയിൽ മരണനിരക്ക്1107 ആയി. രോഗബാധിതരുടെ എണ്ണം 84797.

ചൈനയിൽ 31 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 81620 ആയി. നാല് മരണം കൂടി ഉണ്ടായതോടെ മരണം 3322 ആയി.

ലോകത്ത് എഴുപതിനായിരത്തോളം പേർക്കാണ് പുതുതായി കൊവിഡ്19 സ്ഥിരീകരിക്കുന്നത്. 204 രാജ്യങ്ങളിലായി 10.15 ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2.12 ലക്ഷം പേർ പൂർണമായും രോഗമുക്തരായിട്ടുണ്ട്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 245080 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 10403 പേർക്ക് രോഗം ഭേദമായി. ഇറാനിൽ 50468 പേർക്ക് രോഗം സ്ഥിരീകരിച്ചു. 3160 പേർ മരിച്ചു. ഫ്രാൻസിൽ മരണം 5387 ആയി. രോഗികളുടെ 59105. യു.കെയിൽ മരണം 2921 ആയി. രോഗബാധിതരുടെ എണ്ണം 33718.