co

പനാജി: ഗോവയിൽ ഒരാൾക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ആറായി. രാേഗം സ്ഥിരീകരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടവരെ ഐസോലേഷനിലാക്കിയിട്ടുണ്ട്.രോഗബാധിതരിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.രോഗം പടരാതിരിക്കാൻ സംസ്ഥാനസർക്കാർ കർശന നപടികളാണ് സ്വീകരിക്കുന്നത്.

അതിനിടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടായിരത്തി മുന്നൂറുകടന്നു. രാജ്യത്ത് എഴുപത്തിമൂന്നുപേരാണ് ഇതുവരെ മരിച്ചത്.