najeem

​​​​പാറശാല: കിടപ്പറദൃശ്യം പകർത്തലും ഒളിഞ്ഞ് നോട്ടവും പതിവാക്കിയ യുവാവ് പൊലീസ് പിടിയിലായി.വെള്ളറട ജംഗ്ഷന് സമീപം എ.എൻ ബിൽഡിംഗിൽ വാടകയ്ക്ക് താമസിക്കുന്ന നജീമാണ് (23) പിടിയിലായത്. സമീപത്തെ വീടുകളിൽ നിന്ന് രാത്രിയിലും പകലുമുള്ള കിടപ്പറ ദൃശ്യം മൊബൈലിൽ ചത്രീകരിക്കുകയും ഒളിഞ്ഞുനോക്കുകയും ചെയ്തതായ പരാതിയിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെത്തിയ ശേഷമായിരുന്നു അറസ്റ്റ്‌. സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, എസ് ഐ സതീഷ്‌ശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.