സൗദി അറേബ്യ: മലമുകളിൽ കുടുങ്ങിപ്പോയ സൗദി പൗരനെ സുരക്ഷാ സേന രക്ഷപ്പെടുത്തി. റിയാദിൽ നിന്ന് 250 കിലോമീറ്ററകലെ ഹോത്ത ബനീ തമീമിലെ മലമുകളിലാണ് സൗദി പൗരൻ കുടുങ്ങിപ്പോയത്. സിവിൽ ഡിഫൻസാണ് രക്ഷപ്പെടുത്തിയത്.
മലമുകളിൽ ചെങ്കുത്തായ പാറയിൽ കാൽ തെന്നി വീണ ഇയാൾ മദ്ധ്യഭാഗത്തായി കുടുങ്ങിക്കിടക്കുകയായിരുന്നു. വീഴ്ചയിൽ പരിക്കേറ്റിരുന്നു .ഇയാളെ സ്‌ട്രെച്ചറിൽ താഴെയിറക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.