പാറശാല: എ. ടി.എമ്മിൽ നിന്ന് ലഭിച്ച തന്റേതല്ലാത്ത പണം പൊലീസിന് കൈമാറി. പാറശാല കരുമാനൂർ പുറക്കാക്കൽവിള വീട്ടിൽ എം.ആർ പ്രഭരാജകുമാറിനാണ് എ.ടിഎമ്മിൽ കാർഡ് നിക്ഷേപിച്ചപ്പോൾ പണം പിൻവലിക്കുന്ന ഭാഗത്ത് നിന്ന് പണം പുറത്തേക്ക് വന്നത്. സംശയം തോന്നി ബാലൻസ് പരിശോധിച്ചപ്പോൾ തുക തന്റേതല്ലെന്ന് മനസിലാവുകയും പണം പാറശാല സി.ഐ. റോബർട്ട് ജോണിന് കൈമാറുകയുമായിരുന്നു. പാറശാല ബ്ലോക്ക് ഓഫീസിന് മുന്നിലെ ബാങ്ക് ഒഫ് ഇന്ത്യയുടെ എ.ടിഎമ്മിൽ നിന്നാണ് പൈസ ലഭിച്ചത്. ചെറുവാരക്കോണത്തെ സ്കൂൾ ജീവനക്കാരനാണ് പ്രഭാ രാജകുമാർ.