cu

ദമാം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലെ കർഫ്യു സമയം ദീർഘിപ്പിച്ചു. കിഴക്കൻ പ്രവിശ്യ നഗരിയായ ദമാം, ഖത്വീഫ്, തായിഫ് എന്നിവിടങ്ങളിലാണ് കർഫ്യു സമയം ദീർഘിപ്പിച്ചത്. നേരത്തെ രാത്രി ഏഴു മണിക്ക് ആരംഭിച്ചിരുന്ന കർഫ്യു ഇവിടങ്ങളിൽ ഇന്ന് മുതൽ വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കും. കർഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്. രാവിലെ ആറ് വരെ നീണ്ടു നിൽക്കുന്ന കർഫ്യു സമയത്ത് നേരത്തെ നിബന്ധകളോടെ കർഫ്യൂവിൽ നൽകിയ ഇളവുകൾ തുടരും. നിർദേശം പാലിക്കണമെന്നും ലംഘിച്ചാൽ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിലവിൽ റിയാദ്, ജിദ്ദ, മക്ക, മദീന ഗവർണറേറ്റുകളിലാണ് മൂന്ന് മണി കർഫ്യൂ ബാധകം. മക്കയിലും മദീനയിലും ഇന്നലെ മുതൽ 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള നഗരങ്ങളിലും പ്രവിശ്യകളിലും നേരത്തെയുള്ളതു പോലെ വൈകിട്ട് 7 മുതൽ രാവിലെ 6 വരെയാണ് കർഫ്യൂ. ഓരോ മേഖലയിലേയും സ്ഥിതിക്കനുസരിച്ചാണ് മന്ത്രാലയം മാറ്റുന്നത്‌