മലപ്പുറം: മലപ്പുറം ജില്ലയിലെ താനൂരില്‍ ആരോഗ്യപ്രവര്‍ത്തകന് വെട്ടേറ്റു. രണ്ടു ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ആരോഗ്യ പ്രവർത്തകനെ ആക്രമിച്ചത്. താനൂരിൽ റോഡരികിൽ കൂട്ടംകൂടിയിരുന്നവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ട്രോമാകെയർ വൊളന്റിയർ ചാപ്പപ്പടി ജാബിറിനാണ് വെട്ടേറ്റത്. പുലർച്ചെ 3.50ന് പൗർകടവത്താണ് സംഭവം. ജാബിറിന്റെ കൈക്കും കാലിനും വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് വഴിയിരികിൽ കെട്ടിയ ഷെഡ്ഡിൽ ആളുകൾ ഏതാനും ദിവസമായി കൂടിയിരിക്കുന്നതിനെ ജാബിർ എതിർത്തിരുന്നു. പിന്നീട് പൊലീസെത്തി ഷെഡ് പൊളിച്ചുനീക്കി. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിനു പിന്നിലെന്ന് കരുതുന്നു. കോഴിക്കോട്ടെചികിത്സ നൽകിയ ശേഷം ജാബിറിനെ വീട്ടിലെത്തിച്ചു.