chewing-gum-hariyana

ചണ്ഡിഗഡ്: കൊവിഡ് 19 വ്യാപിക്കുന്നത് തടയാൻ ച്യുയിംഗത്തിന് നിരോധനം. ഹരിയാന സർക്കാരാണ് ജൂൺ 30 വരെ ച്യൂയിംഗം നിരോധിച്ചത്. വിൽപ്പനയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് ഇടയാക്കുമെന്ന് കണ്ട സാഹചര്യത്തിലാണ് സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.ഇത് കർശമായി നടപ്പാക്കാനാണ് തീരുമാനം.


സംസ്ഥാനത്ത് ഇതുവരെ 13,000 പേർ നിരീക്ഷണത്തിലാണ്.ശക്തമായ നടപടികളിലൂടെ കോവിഡ് ബാധിക്കുന്നത് തടയാനാണ് ഇൗ നടപടിയെന്നാണ് അധികൃതർ പറയുന്നത്.