പാറ്റ്ന: കോവിഡ് ബാധിച്ചയാളുടെ പേരുവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാറ്റ്നയിലെ ബെഗുസരായിലാണ് സംഭവം.അറസ്റ്റിലായവർക്ക് ഒരു മാസത്തെ തടവോ 1000 രൂപ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാം.
കൊവിഡ്19 സ്ഥിരീകരിക്കപ്പെട്ടതും സംശയിക്കുന്നതുമായ രോഗികളെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് രഹസ്യ സ്വഭാവം ഉണ്ടായിരിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇൗ വിവരങ്ങൾവെളിപ്പെടുത്തുന്നത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്നതിന് തുല്യമാകും. അതേ സമയം ഒരു യുവാവിന് കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന്, രോഗിയുമായി ബന്ധപ്പെട്ടവരെ ഐസൊലേഷനിലാക്കിയിരിക്കുകയാണ്.