കുവൈറ്റ്: കൊവിഡ് മൂലം അനിശ്ചിതകാലത്തേക്ക് ലീവിൽ തുടരുന്ന കുവൈറ്റിലെ പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാനേജ്മെന്റുകൾ ശമ്പളം നൽകിയില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപകമായി പടരാതിരിക്കാൻ വേണ്ടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ലീവ് അനുവദിച്ചത്. അതിനാൽ ജോലിക്കാർക്ക് ശമ്പളം നൽകാതിരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.പല സ്കൂളുകളും ശമ്പളം നൽകാതെ ഒളിച്ചുകളിക്കുകയാണ്. ജോലി ചെയ്യാതെ എങ്ങനെ ശമ്പളം നൽകുമെന്നാണ് മാനേജ്മെൻറുകൾ ചോദിക്കുന്നത്. ഇതിനെതിരെയുള്ള പരാതി വ്യാപകമായതിനെതുടർന്നാണ് സർക്കാർ നയം വ്യക്തമാക്കിയത്.