test-

തിരുവനന്തപുരം: കൊവിഡ് വൈറസ് ബാധിച്ച് ഒരാൾ മരിച്ച പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തിയ പോത്തൻകോട് പ്രദേശവാസികളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പോത്തൻകോട് സ്വദേശിക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് സ്ഥിരീകരിക്കാനാവാത്തത് ദൗർബല്യമാണ്. അതേസമയം ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ പോത്തൻകോട്ടുകാർക്ക് നിഷേധിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച തിരുവല്ലം സ്വദേശിയുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.