ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സച്ചിൻ ടെൻഡുൽക്കർ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കോഹ്‌ലി ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി എന്നിവരടക്കം 49 താരങ്ങളുമായി വീഡിയോ കോൺഫറൻസ് നടത്തി. താരങ്ങളിൽ 12 പേർക്കാണ് സംസാരിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ഇത് ആരൊക്കെയാണെന്ന് വ്യക്തമല്ല.എന്തിനെക്കുറിച്ചാണ് ചർച്ച നടത്തിയതെന്നും വ്യക്തമല്ല.രാവിലെ ഗാംഗുലിയാണ് വീഡിയോ കോൺഫറൻസ് നടത്തുന്ന കാര്യം ആദ്യം വെളിപ്പെടുത്തിയത്.
കോൺഫറൻസിൽ പങ്കെടുത്തതിൽ കൂടുതലും ക്രിക്കറ്റ് താരങ്ങളാണ്. ഗാംഗുലി, സച്ചിൻ, കോഹ്ളി എന്നിവരെ കൂടാതെ ക്രിക്കറ്റ് താരങ്ങളായ ധോണി, രോഹിത് ശർമ, സഹീർഖാൻ, യുവരാജ് സിംഗ്, കെ.എൽ.രാഹുൽ എന്നിവരും
ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധു, ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ചെസ് താരം വിശ്വാനാഥൻആനന്ദ്, ബോക്‌സിംഗ് താരം മേരി കോം തുടങ്ങിയവരും പങ്കെടുത്തു. രാജ്യത്ത സമ്പൂർണ ലോക്ക് ഡൗണായതിനാൽ രാജ്യത്തെ കായിക രംഗം ആകെ നിശ്ചലമാണ്.