k-surendran-

​​​​തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് യാത്ര ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. അന്ധമായ രാഷ്ട്രീയം കളിക്കുന്ന കെ. സുരേന്ദ്രനൊക്കെ എന്തും ആകാമല്ലോ എന്നാണ് മാദ്ധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞത്.കർണാകട പ്രശ്നത്തിൽ ബിജെപിയെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തു. കേരളത്തിലെ ജനങ്ങളോട് ബി.ജെ.പിക്ക് പ്രതിബദ്ധതയില്ല. കർണാടകത്തിന്റെ നടപടി ചോദ്യം ചെയ്യാൻ പോലും ഇവിടത്തെ ബി.ജെ.പിക്കാർ തയ്യാറല്ല. കർണാടകത്തിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി ചെയ്യുന്ന അധാർമ്മികയ്ക്കെതിരെ ഒരക്ഷരം പോലും അവർ മിണ്ടുന്നില്ല. വിലകുറഞ്ഞ രാഷ്ടീയം കളിക്കുകയാണ് അവർ ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു.

അതിനിടെ ലോക്ക് ഡൗൺ ഉത്തരവ് ലംഘിച്ച് കെ സുരേന്ദ്രൻ നടത്തിയ യാത്ര വിവാദമാവുകയാണ്. ഡിജിപിയുടെ അനുമതിയോടെയാണ് യാത്ര നടത്തിയതെന്നാണ് സുരേന്ദ്രൻ അവകാശവാദം.