തിരുവനന്തപുരം: കൊവിഡ് 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അങ്കണവാടി ജീവനക്കാർ വിവരശേഖരണത്തിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വീടുകളിലേക്ക് വരുന്നു.
33,115 അങ്കണവാടികളിലെ 60,000ത്തോളം ജീവനക്കാർ വീടുകളിൽ വിളിച്ച് ബോധവത്ക്കരണം നടത്തിവരുകയാണ്.
ഇവർ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനാണ് വരുന്നത്. സൂപ്പർവൈസർമാരും ചൈൽഡ് ഡെവലപ്മെന്റ് ഓഫീസർമാരും പ്രോഗ്രാം ഓഫീസർമാരുമാണ് നേതൃത്വം നൽകുന്നത്.
ശേഖരിക്കുന്ന വിവരങ്ങൾ സൂപ്പർവൈസർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി.
# അങ്കണവാടി ദൗത്യം
!.മൂന്നു വയസിന് താഴെയുള്ള കുട്ടികൾ, പ്രീ സ്‌കൂൾ കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ വീടുകളിൽ ഫോണിൽ ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും ക്ഷേമവും അന്വേഷിച്ച് കൊവിഡ് 19 പ്രതിരോധിക്കുവാൻ മാർഗനിർദ്ദേശങ്ങൾ നൽകും.
2.കുട്ടികൾക്ക് ഭക്ഷണം കുറവാണെന്ന് കണ്ടാൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണം.
3. പോഷകക്കുറവുള്ള കുട്ടികൾ, അപകട സാദ്ധ്യതയിൽ കഴിയുന്ന കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.
4. മരുന്നും ഭക്ഷണവും കുറവാണെങ്കിൽ പഞ്ചായത്ത്, മെഡിക്കൽ ഓഫീസർമാരുമായി ബന്ധപ്പെടുത്തി പരിഹരിക്കണം.
5.കൗൺസലിംഗ് വേണ്ടവർക്ക് ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ടെലി കൗൺസലിംഗ് ലഭ്യമാക്കണം.