കുവൈറ്റ് : കുവൈറ്റിൽ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് അനുസരിക്കുന്നവരെ താമസ നിയമലംഘനത്തിന്റെ പേരിലുള്ള പിഴ സംഖ്യക്ക് പുറമേ സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും ഒഴിവാക്കും.
ട്രാഫിക് , മുനിസിപ്പാലിറ്റി പിഴകൾ, ജല വൈദുതി ബിൽ കുടിശിക മുതലായ അടയ്ക്കാനുള്ളവരെ അതിൽ നിന്നും ഒഴിവാക്കും.
എന്നാൽ വ്യക്തികൾ, സ്ഥാപനങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഇവയുമായി ബന്ധപ്പെട്ട കേസുകളും ഇതിൽപെടില്ല. അത്തരം കേസുകൾ തീർപ്പാക്കിയ ശേഷം മാത്രമേ ഇവരെ രാജ്യം വിടാൻ അനുവദിക്കുകയുള്ളൂ. കൊവിഡ് നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഇളവ്.