കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രായമേറിയവരേയും കുട്ടികളേയും പോലെ കൂടുതൽ ശ്രദ്ധിക്കേണ്ടവരാണ് ഗർഭിണികളും.
അമിതമായ ആശങ്ക ഒഴിവാക്കുക. ഗർഭകാലം സന്തോഷത്തോടെ ചെലവഴിക്കുക.
ആരോഗ്യപ്രവർത്തകർ നിർദേശിച്ചിട്ടുള്ള സാധാരണ മുൻകരുതലുകൾ പാലിക്കുക.
പുറത്തിറങ്ങാതിരിക്കുക ,മാസ്ക് ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക, കൈകൾ
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക .
നിരീക്ഷണത്തിൽ കഴിയുന്നവരുമായി സമ്പർക്കം അരുത്.
. ഗർഭകാലത്തിന്റെ തുടക്കത്തിലെ ഉയർന്ന പനി ( ഏത് കാരണം മൂലമായാലും)
ഗർഭസ്ഥശിശുവിന്റെ വളർച്ചയെ ബാധിച്ചേക്കാം. പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
ഗർഭിണികളിൽ പ്രതിരോധശേഷി കുറവായിരിക്കും. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ
തേടണം. ശ്വാസംമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണം.
ഡോക്ടർ നിർദേശിച്ചിരിക്കുന്ന അയൺ, കാൽസ്യം ടാബ്‌ലെറ്റുകളും മറ്റ് മരുന്നുകൾ തുടരണം.
അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് അസുഖം പകരുന്നതായി തെളിഞ്ഞിട്ടില്ല.
പ്രസവത്തിനായി ആശുപത്രികളിലെത്താൻ ഭയക്കേണ്ടതില്ല.
കൊവിഡ് മൂലം ഗർഭിണികൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല . എങ്കിലും
രോഗത്തിന് കൃത്യമായ ചികിത്സയില്ലാത്തതിനാൽ ജാഗ്രത ആവശ്യംമാണ്