തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് കടകളിൽ പോയി പലചരക്ക് വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ മൊബൈൽ ആപ്പ് റെഡി . "തപാൽ'' ആപ്പ് പ്ലേ സ്റ്റേറ്റിൽ നിന്ന് ഡൗൺ ലോഡ് ചെയ്‌ത് രജിസ്റ്റർ ' ചെയ്താൽ ' ഇതിന്റെ ഗുണഭോക്താവാകാം.'''പലചരക്ക് വീട്ടിലെത്തും. കടക്കാരെയും ഉപഭോക്താക്കളെയും പിൻകോഡ് വഴിയാണ് ബന്ധിപ്പിക്കുന്നത്.
കടക്കാർ ഒരുക്കുന്ന ഡെലിവറി ബോയ്സ് ഉപഭോക്താക്കളുടെ വീട്ടിൽ സാധനങ്ങൾ എത്തിക്കും. വീട്ടിൽ സാധനങ്ങൾ എത്തിക്കാൻ താത്പര്യമുള്ള വോളന്റിയേഴ്സിനും അവരുടെ പിൻകോഡ് ഉപയോഗിച്ച് "തപാലി"ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഡെലിവറി സംവിധാനം ഉള്ള കടകൾക്കും, താത്കാലികമായി ഡെലിവറി സംവിധാനം ഉറപ്പ് വരുത്താൻ കഴിയുന്ന കടകൾക്കും www.thapal.comഎന്ന വെബ്‌സൈറ്റ് വഴിയോ, തപാൽ എന്ന മൊബൈൽ ആപ്പ് വഴിയോ പിൻകോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.
അത്യാവശ്യം സാധനങ്ങളുടെ ലിസ്റ്റ് പ്രീഡേറ്റ ആയി കൊടുത്തിട്ടുണ്ട്. ചെറുകിട കച്ചവടക്കാർ മുതൽ സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, സപ്ലൈകോ മെഡിക്കൽ സ്റ്റോർ, കൺസ്യൂമർ ഫെഡ് എന്നീ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഗുണകരമാണ് തപാൽ ആപ്ലിക്കേഷൻ.
ഈ ആപ്പിലൂടെ അതാത് സംസ്ഥാനത്തെ ഭാഷയിൽ വില്പനക്കാരന് സാധനങ്ങൾ വില സഹിതം ലിസ്റ്റ് ചെയ്യാവുന്നതാണ്.
സാധനങ്ങളുടെ വില, ഡെലിവറി ചാർജ്, സാധങ്ങൾ എത്തിച്ചു കൊടുക്കുന്ന സമയമെല്ലാം ഉൾപ്പെടുത്താം. തിരുവനന്തപുരംസ്വദേശിയായ കെ.ആർ.സന്തോഷ് കുമാർ എന്ന എൻജിനീയറിംഗ് ഡിപ്ലോമക്കാരനാണ് ഇത് തയ്യാറാക്കിയത്.