കല്ലമ്പലം:നാവായിക്കുളം മേഖലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ധാന്യങ്ങളും പച്ചക്കറികളും നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി വിതരണം ചെയ്തു.പഞ്ചായത്തംഗം സിയാദ്, പഞ്ചായത്ത്‌ സെക്രട്ടറി ബെൽജിത് ജീവൻ, കുടവൂർ, നാവായിക്കുളം വില്ലേജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.