covid

ലണ്ടൻ: കോവിഡ് വൈറസിനെതിരെ തങ്ങൾ വികസിപ്പിച്ചെടുത്ത വാക്‌സിനുപയോഗിച്ച് എലികളിൽ നടത്തിയ പഠനം പ്രത്യാശ നൽകുന്നുവെന്ന് അമേരിക്കയിലെ പിറ്റ്‌സ്ബർഗ് സ്‌കൂൾ ഒഫ് സർവകലാശാലയിലെ ഗവേഷകർ . ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം , മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയ്ക്ക് കാരണമാകുന്ന മറ്റ് വൈറസുകളിലും ഇത് ഫലപ്രദമാവുകയാണെങ്കിൽ കോവിഡ് 19ന് എതിരായ വാക്‌സിന്റെ പൂർണമായ വികസനത്തിലേക്ക് അതിവേഗം മുന്നേറാനാകുമെന്ന് ഗവേഷകർ പറയുന്നത്. കുറച്ചുമാസത്തിനുള്ളിൽ വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ചുനോക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രത്യാശ.