തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ നൽകുന്നതിനുള്ള സമയപരിധി നീട്ടി. രാത്രി 8 മണി വരെ ഓൺലൈൻ വഴി പാർസൽ നൽകാമെന്നാണ് ഹോട്ടലുകൾക്കുളള പുതിയ നിർദ്ദേശം. 9 മണിക്ക് മുമ്പ് പാഴ്സൽ വിതരണം പൂർത്തിയാക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ വൈകുന്നേരം അഞ്ച് മണി വരെയാണ് ഹോട്ടലുകൾക്ക് പാഴ്സൽ വിതരണത്തിന് സമയം അനുവദിച്ചിരുന്നത്.