കടയ്ക്കാവൂർ: കൊവിഡ്-19ൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ആശ്വാസവുമായി മിൽകോ ഡയറി. സഞ്ചരിക്കുന്ന മാർക്കറ്റുമായി ജനങ്ങൾക്കരികിലേക്ക് ഉടനെത്തും.ജൈവ പച്ചക്കറിയും അവശ്യസാധനങ്ങളും പാൽ ഉൽപ്പന്നങ്ങളുമടക്കം കുറഞ്ഞ നിരക്കിൽ വീടുകളിൽ എത്തിക്കും.ബുദ്ധിമുട്ടുന്ന കർഷകരിൽ നിന്ന് ഉത്പ്പന്നങ്ങൾ ന്യായ വിലയ്‌ക്ക് സംഭരിച്ച്, അവരെ സഹായിക്കുകയാണ് ലക്ഷ്യം. ഉത്പ്പന്നങ്ങൾ ആവശ്യമുള്ളവർക്കും നൽകാൻ കഴിയുന്നവർക്കും ബന്ധപ്പെടാം.ഫോൺ- 9847337430, 9447949316