നെയ്യാറ്റിൻകര:നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ദേവാലയങ്ങളിൽ വിശുദ്ധ വാര തിരുകർമ്മങ്ങൾ ജനരഹിതമായി നടത്താൻ ബിഷപ് ആഹ്വാനം ചെയ്തു.പൂർണമായും അടച്ചിട്ട ദേവാലയങ്ങളിൽ കാർമ്മികനും സഹകാർമ്മികരും ശുശ്രൂഷകരും ഉൾപ്പെടെ 5 പേരിൽ കൂടാതെ തിരുകർമ്മങ്ങൾ നടത്തണം.ഓശാന ഞായറിൽ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും ഉണ്ടാവില്ല. ദിവ്യബലി മാത്രമെ ഉണ്ടാകൂവെന്ന് നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ നിന്നും അറിയിച്ചു.