നെയ്യാറ്റിൻകര :സി.പി.എം നാരായണപുരം ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൻ ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നെയ്യാറ്റിൻകര ഏരിയാ സെക്രട്ടറി പി.കെ രാജ്‌മോഹനൻ,നഗരസഭ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ ഹീബ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.എസ്.സുനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗം ഇരുമ്പിൽ മോഹൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ഗോപാലകൃഷ്ണൻനായർ എന്നിവർ സംബന്ധിച്ചു.