ആര്യനാട്:കൊവിഡ് 19 ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് കൈത്താങ്ങായി ബി.ജെ.പി അരുവിക്കര മണ്ഡലം കമ്മിറ്റി നമോ ഹെൽപ്പ് ലൈൻ ആരംഭിച്ചു.ഭക്ഷ്യ കിറ്റുകൾ,മരുന്നുകളും അവശ്യ വസ്തുക്കളും എത്തിക്കൽ,പൊതുനിരത്തുകൾ അണുവിമുക്തമാക്കൽ,പൊതിച്ചോറ് എത്തിക്കുക തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.നിയോജകമണ്ഡല അടിസ്ഥാനത്തിലും പഞ്ചായത്ത് തലത്തിലുംഉള്ള ഹെൽപ് ലൈനുമായി ആവശ്യക്കാർക്ക് ബന്ധപ്പെടാമെന്ന് മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ് അറിയിച്ചു.ഫോൺ: 8075928313, 96457 00919