ശിവഗിരി: ഓരോദിവസവും ഇരുന്നൂറിലേറെപ്പേർക്ക് മൂന്നു നേരവും അന്നം ഒരുക്കി നൽകുന്ന തിരക്കിലാണ് ഇപ്പോൾ ശിവഗിരി മഠം.
വർക്കല പൊലീസിന്റെ സ്നേഹ സ്പർശം പദ്ധതിയിലേക്കാണ് ഭക്ഷണവും സംഭാരവും കൈമാറുന്നത്.
ലോക്ക് ഡൗൺ നിലവിൽവന്ന നാൾ മുതൽ വർക്കല മേഖലയിൽ ഡ്യൂട്ടി നോക്കുന്ന പൊലീസുകാർക്കുള്ള മൂന്നുനേരത്തെ ഭക്ഷണവും ദാഹമകറ്റാൻ സംഭാരവും നൽകുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന ഭക്ഷണ പൊതികൾ പൊലീസുകാർ കിടപ്പു രോഗികൾ, തെരുവിൽ കഴിയുന്നവർ, അഗതികൾ, ഭിന്നശേഷിക്കാർ, അന്യസംസ്ഥാന തെഴിലാളികൾ എന്നിവർക്കും വിതരണം ചെയ്യുന്നുണ്ട്.
ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ,
സ്വാമി ശിവസ്വരൂപാനന്ദ എന്നിവർ കൈമാറിയ ഭക്ഷണപൊതികൾ വർക്കല ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാരായ ജയപ്രസാദ് ,കെ അൻസർ,പ്രൊബേഷൻ എസ്.ഐ പ്രവീൺ എന്നിവർ ഏറ്റു വാങ്ങി