peyad

മലയിൻകീഴ്: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ബാങ്കുകളിൽ പെൻഷൻ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. മലയിൻകീഴ് ജില്ലാ സഹകരണ ബാങ്ക്, പേയാട് എസ്.ബി.ഐ എന്നിവയ്ക്ക് മുന്നിൽ ഗുണഭോക്താക്കൾ രാവിലെ 10 മുതൽ തന്നെ തിക്കും തിരക്കും കൂട്ടിയിരുന്നു. സ്ഥലത്തെത്തിയ മലയിൻകീഴ് സി.ഐ.അനിൽകുമാർ, എസ്.ഐ.സൈജു, വിളപ്പിൽശാല എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പെൻഷൻ വാങ്ങാനെത്തിയവരെ ഒരു മീറ്റർ അകലത്തിൽ നിർത്തിയാണ് ആൾക്കൂട്ടം ഒഴിവാക്കിയത്. ബാങ്കിലെത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ബാങ്ക് ജീവനക്കാർക്ക് പൊലീസ് നിർദ്ദേശം നൽകി.