സിംഗപ്പൂർ: കൊവിഡ് ബാധിതരുടെ എണ്ണം 1049 ആയതോടെ സിംഗപ്പൂർ ഒരു മാസത്തെ ഷട്ട്ഡൗൺ പ്രഖ്യാപിച്ചു. ഏപ്രിൽ ഏഴു മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് പ്രധാനമന്ത്രി ലീ ഹീൻ ലൂങ് പറഞ്ഞു. ക്ലിനിക്കുകൾ, ആശുപത്രികൾ, ഗതാഗതം, ബാങ്കിംഗ് അടക്കം അവശ്യ സേവനങ്ങളും പ്രമുഖ സാമ്പത്തിക മേഖലകളും ഒഴിച്ച് എല്ലാ തൊഴിലിടങ്ങളും ഷട്ട്ഡൗണിന്റെ പരിധിയിൽ വരും.
സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കില്ലെന്നും വിദ്യാർത്ഥികൾ വീടുകളിൽ പഠനം നടത്തണമെന്നും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സിംഗപ്പൂരിൽ അഞ്ചു പേരാണ് മരിച്ചത്. ചികിത്സയിലായിരുന്ന 266 പേരുടെ രോഗം മാറി.