arest

വർക്കല:ഇടവയിൽ വീട് കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടത്തിയ മൂന്ന് പേരെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.ഇടവ പാ

റയിൽ നാലുമുക്കിന് സമീപം മഞ്ചാടി നിന്നവിളവീട്ടിൽ അശോക് കുമാർ (44), നാലുമുക്കിന് സമീപം ചരുവിളവീട്ടിൽ ഫാസിൽകുട്ടി (45),നാലുമുക്ക് ചരുനിളവീട്ടിൽ സുരേഷ് കുമാർ(56) എന്നവരെയാണ് അറസ്റ്റിലായത്.അശോകന്റെ വീട്ടിലാണ് വാറ്റ് നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു.ഇവരിൽ നിന്നും കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചടുത്തു.അയിരൂർ എസ്.ഐ.ഡി .സജീവിന്റെ നേതൃത്വത്തിലുളള പൊലീസംഘമാണ്പിടികൂടിയത്.