പാറശാല: പാലിയേറ്റിവ് കിടപ്പ് രോഗികൾ, അതിഥി തൊഴിലാളികൾ, നിരാലംബർ എന്നിവർക്ക് സായാഹ്ന ഭക്ഷണം നൽകുന്നതിനായി ഇ.കെ. നായനാർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സി.പി.എമ്മിലെ ഒരു വിഭാഗം പ്രവർത്തകർ ചേർന്ന് നടപ്പിലാക്കിയ ജനകീയ അടുക്കളക്ക് പാർട്ടി നേതൃത്വത്തിൻറെ പൂട്ട്. കോവിഡ് 19 ൻറെ വ്യാപനത്തിനെതിരെ സർക്കാർ നിർദ്ദേശ പ്രകാരം നടന്നുവരുന്ന പ്രവർത്തനങ്ങൾക്ക് വിരുദ്ധമാണെന്ന കാരണത്താലാണ് പാർട്ടി നേതൃത്വം ഇടപെട്ടത്. പാറശാല ഗ്രാമ പഞ്ചയായത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന കമ്മ്യൂണിറ്റി കിച്ചൻറെ പ്രവർത്തനങ്ങൾക്ക് ജനകീയ അടുക്കളയുടെ പ്രവർത്തനം തടസമാകുന്നതായുള്ള ആരോപണങ്ങൾക്ക് പുറമെ അടിയന്തിര സാഹചര്യത്തിൽ നടക്കുന്ന ഭക്ഷണ വിതരണം മുൻകരുതലുകൾ ഇല്ലാതാക്കുന്നതാണെന്നും പാർട്ടി നേതൃത്വം കണ്ടെത്തിയിരുന്നു.