മുടപുരം: 2020-21 വാർഷിക പദ്ധതിയിൽ ദുരന്ത നിവാരണ പ്രവർത്തങ്ങൾക്ക് 50 ലക്ഷം രൂപ ഉൾപ്പെടുത്തിയ മംഗലപുരം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി ആസൂത്രണത്തിന് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. കൈലത്തുകോണം എൽ .പി.എസ് നവീകരണത്തിന് 25 ലക്ഷവും 'കരുതൽ ' എന്ന ദുരന്ത നിവാരണ പദ്ധതിയ്ക്ക് 25 ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം, റോഡ് സുരക്ഷ സേന, അപകടങ്ങളിൽപ്പെടുന്നവരെ സഹായിക്കാനുള്ള എമർജൻസി റെസ്പോൺസ് ടീമിന്റെ പരിശീലനം തുടങ്ങിയവയാണ് കരുതൽ പദ്ധതി.