water

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പൊരിവെയിലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് കരുതലുമായി കേരളകൗമുദി. കേരളകൗമുദിയും അക്വാകിംഗ് മിനറൽ വാട്ടർ കമ്പനിയും ശബരി ഗ്രൂപ്പ് ഒഫ് കമ്പനീസും സംയുക്തമായി സിറ്റി പൊലീസിന് നൽകിയ ഒരു ലോഡ് കുപ്പിവെള്ളം ഐ.ജി പി. വിജയൻ അക്വാകിംഗ് ഉടമയും കേരളകൗമുദി ശബരിമല ലേഖകനുമായ എസ്. മനോജ്‌കുമാറിൽ നിന്ന് ഏറ്റുവാങ്ങി. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ നിരത്തുകളിൽ പരിശോധന നടത്തുന്ന പൊലീസുകാർക്ക് ആവശ്യത്തിന് കുടിവെള്ളം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം സിറ്റി, റൂറൽ പൊലീസിനും ഓരോ ലോഡ് വീതം കുപ്പിവെള്ളം സൗജന്യമായി നൽകിയിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും വരും ദിവസങ്ങളിൽ കുപ്പിവെള്ളം വിതരണം ചെയ്യുമെന്ന് എസ്. മനോജ്‌കുമാർ പറഞ്ഞു. ജഗതിയിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി കിച്ചണിൽ നടന്ന ചടങ്ങിൽ വിഷ്‌ണു .എം.ബി, എ.സി.പി സന്തോഷ് .എം.എസ്, അനിൽകുമാർ, അഡ്വ. റെക്‌സ്, ഗോപൻ .ജെ.എസ്, രാകേഷ്, പ്രേമചന്ദ്രൻ, ശ്രാകാന്ത്, അനൂപ് എ.പി തുടങ്ങിയവർ പങ്കെടുത്തു.