covid-

​​​

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. പത്തനം തി​ട്ട റാന്നി സ്വദേശികളായ തൊണ്ണൂറ്റിരണ്ടുകാരൻ തോമസും എൺപത്തഞ്ചുകാരി മറിയാമ്മയുമാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇത്രയും പ്രായം കൂടിയവരുടെ രോഗം ഭേദമാക്കാൻ കഴിഞ്ഞത് കേരളത്തിന്റെ ആരോഗ്യ രംഗത്തിന് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് രക്ഷപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തികളാണ് ഇരുവരും.

ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തോമസിന് ഒരുതവണ ഹൃദയാഘാതം വന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. എങ്കിലും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു. ആശുപത്രിവിട്ടെങ്കിലും ഇവർ പതിനാലുദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം.ഇൗ സമയം വി​ദഗ്ധരുടെ നി​രീക്ഷണവുമുണ്ടാവും.

ഇറ്റലിയിൽ നിന്നെത്തിയ മക്കളിൽ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. മക്കൾ രോഗംഭേദമായി നേരത്തേ ആശുപത്രിവിട്ടിരുന്നു. വൃദ്ധദമ്പതിമാരെ പരിചരിക്കുന്നതി​നി​ടെ രോഗംബാധി​ച്ച നഴ്സും ആശുപത്രി​വി​ട്ടി​ട്ടുണ്ട്.

മൂന്നാം ടെസ്റ്റ് റിസൾട്ടും നെഗറ്റീവായതോടെ പൊതുപ്രവര്‌ത്തകനായ ഉസ്മാനും ഇന്ന് ആശുപത്രി വിട്ടു.. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ ഇനി കോവിഡ് രോഗികളാരും ചികിത്സയിലില്ല.