വെള്ളനാട്: ലോക്ക് ഡൗൺ കാലയളവിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും വിവിധ ചെറുകിട കൃഷി രീതികൾ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാനും സാങ്കേതിക ഉപദേശങ്ങൾ തേടാനും കർഷകർക്കായി മിത്രനികേതൻ കൃഷി വിജ്‍ഞാന കേന്ദ്രത്തിൽ ഹെൽപ് ലൈൻ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തിദിവസങ്ങളിൽ രാവിലെ 7മുതൽ വൈകിട്ട് 7 വരെ മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് മഞ്ചു തോമസ്, കെ.വി.കെ മേധാവി ഡോ. ബിനു ജോൺ സാം എന്നിവർ കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകും. ഫോൺ:9447856216,9061628822.