കല്ലമ്പലം: കല്ലമ്പലം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന 23ഓളം കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകളം പച്ചക്കറി കിറ്റുകളും വിതരണം ചെയ്‌തു. ഉമ്മൻചാണ്ടി ഇടപെട്ടതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് വർക്കല മണ്ഡ‌ലം കമ്മിറ്റിയാണ് സഹായമെത്തിച്ചത്. തങ്ങൾ പട്ടിണിയിലാണെന്ന് കോളനിയിലെ യുവതി ഉമ്മൻചാണ്ടിയെ നേരിട്ട് വിളിച്ച് അറിയിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജിഹാദ്, വാർഡ് മെമ്പർ സിയാദ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ വിതരണം ചെയ്‌തത്. പ്രവാസിയായ ജാസിം പുന്നവിള, ശിവപ്രസാദ് കുന്നുംപുറം, രാജൻ കുന്നുംപുറം എന്നിവരും ഷൈലാ സ്റ്റോർ, രാജകുമാരി എന്നി സ്ഥാപനങ്ങളുമാണ് സാധനങ്ങൾ നൽകിയത്.