പാറശാല: ലോക്ക് ഡൗണിനെ തുടർന്ന് വിവിധ മൊബൈൽ കമ്പനികളുടെ റീചാർജ്ജ് കൂപ്പണുകൾ കിട്ടാത്തത് കാരണം വീടുകൾക്കുള്ളിൽ കഴിയുന്ന ഉപഭോക്താക്കൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയാതെ വിഷമിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ കോവിഡിനെതിരെയും ജനങ്ങളുടെ ക്ഷേമത്തിനായും നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ റീചാർജ് കൂപ്പണുകൾ ലഭ്യമല്ലാത്തതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് അറിയാൻ കഴിയാതെ വരുകയാണ്. റീചാർജ് കൂപ്പണുകൾ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രേംസൺപോൾ മഞ്ഞാമറ്റം, സംസ്ഥാന സെക്രട്ടറി പാറശാല ജയേന്ദ്രൻ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.