പാറശാല: കഴിഞ്ഞ 27 മുതൽ കാണാതായ യുവാവിന്റെ മൃതദേഹം കുടുംബ വീടിനു സമീപത്തെ കിണറ്റിൽ കണ്ടെത്തി. ജില്ലാ സഹകരണ ബാങ്കിന്റെ കാരക്കോണം ബ്രാഞ്ചിലെ സുരക്ഷാ ജീവനക്കാരൻ നെടിയാംകോട് മേക്കൊല്ല എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം തുഷാരം വീട്ടിൽ പ്രകാശന്റെ(35) മൃതദേഹമാണ്
കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയത്.ജീർണാവസ്ഥയിലായിരുന്ന മൃതദേഹം പാറശാല പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് കരയ്‌ക്കെത്തിച്ചത്. ഇന്നലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യയുമായി പിണങ്ങി മാതാപിതാക്കൾക്കും മക്കൾക്കുമൊപ്പം കഴിഞ്ഞിരുന്ന പ്രകാശ് കുറച്ചു നാളായി മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ:ശ്രീരഞ്ജിനി,മക്കൾ:വൈഗ പ്രകാശ്,ആരവ് പ്രകാശ്