നെടുമങ്ങാട് :കൊറോണക്കാലത്ത് വീട്ടുമുറ്റങ്ങൾ ഹരിതാഭമാക്കാനുള്ള പച്ചക്കറി വിത്ത് വിതരണ പദ്ധതിക്ക് നെടുമങ്ങാട് ബ്ലോക്ക് പരിധിയിൽ തുടക്കമായി.റേഷൻ കടകളിലൂടെയാണ് സൗജന്യ വിത്ത് വിതരണവും സന്ദേശവും കൈമാറുന്നത്. കൊല്ലൻകാവ് പൊതുവിതരണ കേന്ദ്രത്തിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ഡോ.ടി.വി.രാജേന്ദ്രലാൽ വിത്ത് വിതരണത്തിന് തുടക്കം കുറിച്ചു.നെടുമങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആന്റണി റോസ്,ആനാട് കൃഷി ആഫീസർ എസ്.ജയകുമാർ,കൃഷി അസിസ്റ്റന്റ് തുടങ്ങിയവർ പങ്കെടുത്തു.ഇരുപത്തയ്യായിരം വിത്തുകളാണ്‌ നെടുമങ്ങാട് എ.ഡി.എയിൽ വിതരണത്തിനെത്തിയത്.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനും ആനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷും ആദ്യ വിത്ത് പാക്കറ്റ് ജില്ലാ കൃഷി ഓഫീസറിൽ നിന്നേറ്റുവാങ്ങി.