തിരുവനന്തപുരം : ശശിതരൂർ എം.പിയുടെ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ 3000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളിൽ ആദ്യ ബാച്ചായ 1000 കിറ്റുകളാണ് ഇന്നലെ പുലർച്ചെ തിരുവനന്തപുരത്ത് എത്തിയത് പൂനെയിലെ മൈ ലാബിൽ നിന്നുള്ള കിറ്റുകൾ പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്. കളക്ടർ കെ.ഗോപാലകൃഷ്ണൻ കിറ്റുകൾ ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് കൈമാറി.
നിരീക്ഷണത്തിലുള്ളവരുടെ രക്തസാമ്പിളുകളാണ് പരിശോധിക്കുന്നത്. റാപ്പിഡ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനുള്ളിൽ അറിയാം.
2500 ഫ്ലാഷ് തെർമോമീറ്ററുകളും 9000 വ്യക്തിഗതി സുരക്ഷാ കിറ്റും ഉടൻ എത്തിക്കുമെന്ന് ശശീ തരൂർ എം.പി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കിറ്റുകൾ എത്തിക്കാൻ മുൻകൈ എടുത്ത ശശി തരൂരിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
@2000 കിറ്റുകൾ ഞായറാഴ്ച എത്തും.
@3000 കിറ്റുകൾക്ക് 57ലക്ഷം രൂപ ചെലവായി
@ഒരു കിറ്റിന് 1900 രൂപയാണ് വില.